Wednesday, August 11, 2010

വാക്കുകള്‍ -മഹ്മൂദ് ദര്‍വിഷ്

വിവ:- വി. മുസഫര്‍ അഹമ്മദ്


എന്റെ വാക്കുകള്‍ ഗോതമ്പായിരുന്നപ്പോള്‍
ഞാനായിരുന്നു ഭൂമി.
എന്റെ വാക്കുകള്‍ കോപമായിരുന്നപ്പോള്‍
ഞാനായിരുന്നു കൊടുങ്കാറ്റ്.
എന്റെ വാക്കുകള്‍ പാറയായിരുന്നപ്പോള്‍
ഞാനായിരുന്നു പുഴ .
എന്റെ വാക്കുകള്‍ തേനായി മാറി.
കാത്തിരുന്ന ഈച്ചകള്‍
ചുണ്ടുകള്‍ പൊതിഞ്ഞു.

**************************

1 comment:

Anonymous said...

പരിചയപ്പെടുത്തലിന്..നന്ദി! വി മുസഫര്‍ മാഷിനും നന്ദിയുണ്ട്. ഇദ്ദേഹത്തെ മാതൃഭൂമിയിലൂടെ എനിക്ക് നല്ല പരിചയം .ഗദ്യ കുലപതിയാണല്ലോ....

Manoj