Wednesday, August 18, 2010

നൂറ്റാണ്ടിന്റെ കണ്ണാടി

വിവ: കമാറൂദ്ദീന്‍ ആമയം





ഒരു പൈതലിന്റെ മുഖഛായ പേറും
ശവപേടകം .
ഒരു കാക്കയുടെ അടിവയറ്റിലെഴുതപ്പെട്ട
ഗ്രന്‍ഥം .
ഒരു പുഷ്പത്തിനുള്ളിലൊളിപ്പിച്ച
വന്യ മൃഗം .
ഒരു ഭ്രാന്തന്റെ ശ്വാസകോശമുള്ള
പാറക്കെട്ട് .
ഇതാണീ നൂറ്റാണ്ട് .
************************************

2.സഞ്ചാരം

നിശ്ചലമാണെന്നാലും
നിര്‍ത്താതെ സഞ്ചരിക്കും.
അല്ലയോ സൂര്യാ,
നിന്റെ കാലടികളുടെ നൈപുണ്യം
എങ്ങനെയെനിക്ക്
സ്വായത്തമാക്കാനൊക്കും .

1 comment:

പി എ അനിഷ്, എളനാട് said...

ലോകസാഹിത്യത്തെ മലയാളത്തിലേക്ക്
പരിചയപ്പെടുത്തുന്ന
തര്‍ജ്ജമ പ്രവര്‍ത്തകര്‍ക്ക്
അഭിനന്ദനങ്ങള്‍